Vanitha Veedu, on Home, Architecture & Interior Design is the largest selling magazine in this category in Malayalam.
March 2026
November 2025
സാധാരണ പൂന്തോട്ടങ്ങൾ ഭൂമിയിൽ നിർമിക്കുമ്പോൾ ഒരു മാളിന്റെ ടെറസിലാണ് ‘വെൻഡോം’ എന്ന ഈ റൂഫ്ടോപ് ഗാർഡൻ നിർമിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളിലെല്ലാം ടെറസ് പച്ചപ്പാൽ നിറയ്ക്കുന്ന പതിവുണ്ടെങ്കിലും കേരളത്തിൽ അത് അത്ര പ്രചാരം നേടിയിട്ടില്ല. മറ്റൊരു മാളിന്റെ റൂഫ്ടോപ്പിൽ ചെയ്ത ഗാർഡൻ കണ്ടാണ് കോഴിക്കോട്
കോവിഡ് സമയത്ത് ഒരു അപാർട്മെന്റിൽ ജീവിച്ചപ്പോൾ ഉണ്ടായ വീർപ്പുമുട്ടലാണ് അബ്ദുൾ റസാക്കിനും കുടുംബത്തിനും പുതിയ വീട്ടിൽ ഒരു മിയാവാക്കി വനം വേണമെന്ന് തോന്നലുണ്ടാകാനുള്ള പ്രധാന കാരണം. മരങ്ങളെയും പ്രകൃതിയെയുമൊക്കെ സ്നേഹിക്കുന്ന കുടുംബമാണ് അവരുടേത്. കൊച്ചി കലൂരിലെ 18 സെന്റിലാണ് അവർ പുതിയ വീട് പണിതത്.
കാഞ്ഞിരപ്പള്ളി എന്നു കേൾക്കുമ്പോൾ തോട്ടങ്ങളാണ് ഓർമയിൽ വരുന്നതെങ്കിൽ തെറ്റുപറയാനില്ല, കൃഷിക്കാരുടെ നാടാണ് കാഞ്ഞിരപ്പള്ളി. എന്റെ വീടിന്റെ തുടർച്ചയായ പഴത്തോട്ടത്തിലാണ് മൈൻഡ്സ്കേപ്പിന്റെ പുതിയ ഓഫിസിന് സ്ഥാനം കണ്ടെത്തിയത്. ഒരു കാലത്ത് റബർ തോട്ടത്തിന്റെ ഭാഗമായിരുന്നെങ്കിലും ഓഫിസ് പണിയുന്നതിനു കുറച്ചുനാൾ
ഭർത്താവിന് കുടുംബപരമായി ഫൈബർ വാതിലുകളുടെ ബിസിനസ്സായിരുന്നു. എന്നാൽ നീതുവാകട്ടെ ചെടികളെ സ്നേഹിക്കുന്നയാളും. ഈ ഇഷ്ടം എങ്ങനെ ഒരു സംരംഭം ആക്കാം എന്ന ആലോചനയാണ് ഫൈബർ പ്ലാന്ററുകളും പോട്ടുകളും നിർമിച്ചാലോ എന്നതിലേക്കെത്തിയത്. അങ്ങനെയാണ് നാലു വർഷം മുൻപ് കൊച്ചി കടവന്ത്ര കെ. പി. വള്ളോൻ റോഡിൽ ‘സാംസ് ഏദൻ ഗാർഡൻ’
1. കമ്പു കോതൽ പ്രധാനം കമ്പു കോതി കുറ്റിച്ചെടിയാക്കി നിലനിർത്തുന്നതാണ് ബൊെഗയ്ൻവില്ലയുടെ കാര്യത്തിൽ പ്രധാനം. മഴക്കാലം ആരംഭിക്കുന്നതിനു തൊട്ടുമുൻപ് ശിഖരങ്ങൾ താഴ്ത്തി മുറിച്ച് കമ്പു കോതി നിർത്തണം. മഴക്കാലം കഴിഞ്ഞാൽ ഇളംകമ്പുകൾ മുറിച്ചുനീക്കി നന്നായി ശിഖരങ്ങൾ ഉണ്ടാകാൻ പ്രോത്സാഹിപ്പിക്കണം. കൂടാതെ
ആർക്കിടെക്ട് അക്ഷയ് ശങ്കറിന്റെ തൊടുപുഴയിലെ വീടിന്റെ മുറ്റമാണിത്. റോഡ് നിരപ്പിനേക്കാൾ ഉയർന്ന പ്ലോട്ട്, ലാൻഡ്സ്കേപ്പിനും വീടിനും എന്ന രീതിയിൽ കൃത്യമായി രണ്ടായി വിഭജിച്ചശേഷമാണ് വീടുപണി തുടങ്ങിയതെന്ന് അക്ഷയ് പറയുന്നു. അതുകൊണ്ടുതന്നെ, വീടിനൊപ്പം തന്നെ ലാൻഡ്സ്കേപ്പും പുരോഗമിച്ചു. ഗേറ്റിൽ തുടങ്ങി വീടിന്റെ
ഓരോ ഇനം ഓർക്കിഡിനും വ്യത്യസ്ത അളവിലാണ് സൂര്യപ്രകാശം കിട്ടേണ്ടത്. ഡെൻഡ്രോബിയത്തിന് രാവിലത്തെ വെയിലാണ് ഇഷ്ടം. മൊക്കാറോ, സ്പൈഡർ ഓർക്കിഡ് ഇവയ്ക്കൊക്കെ വെയിൽ ഇഷ്ടമാണ്. അതേസമയം വാൻഡ, ഫെലനോപ്സിസ് പോലുള്ള ഇനങ്ങൾക്ക് കടുത്ത വെയിൽ ഇഷ്ടമല്ല; ഇളംവെയിൽ മതി. ചെടി പാകത്തിനു മൂപ്പാവണം മിക്ക ഓർക്കിഡുകളും ഒരു വർഷം
വരും വർഷങ്ങളിൽ വീടുകൾക്കു മാത്രമല്ല, ചുറ്റുമുള്ള ചെടികൾക്കും ലാൻഡ്സ്കേപ്പിന്റെ രൂപഭാവങ്ങളിലുമൊക്കെ വലിയ രീതിയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പൂർണമായി മാറുമോ എന്ന് ഉറപ്പില്ലെങ്കിലും വലിയൊരു മാറ്റത്തിനു തുടക്കം കുറിക്കുകയെങ്കിലും ചെയ്യും. പ്രകൃതി തിരിച്ചെത്തും ഉഷ്ണമേഖലാ രാജ്യങ്ങളിലെ കാലാവസ്ഥ
മനസ് കലുഷിതമായിരിക്കുമ്പോൾ പച്ചപ്പിലേക്ക് നോക്കാൻ പറയുന്നതു കേട്ടിട്ടില്ലേ? എന്തിനാകും അത്? പച്ചപ്പിലേക്ക് നോക്കുന്നത് സ്ട്രെസ്സിന് കാരണമായ കോർട്ടിസോൾ എന്ന ഹോർമോൺ ഉത്പാദനം കുറയ്ക്കുമെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. പ്രകൃതിയോട് അടുത്തിടപഴകി ജീവിച്ച മനുഷ്യന്റെ ആശ്വാസ സ്രോതയായിട്ട് ഇന്നും പച്ചപ്പ്
നല്ല ക്യൂട്ട് ആയ പൂക്കൾ. കണ്ടാൽ ചൈനയിലെ പരമ്പരാഗത കടലാസ് വിളക്കുകൾ പോലെയുണ്ട്. അതാണ് ചൈനീസ് ലാന്റേൺ ഹിബിസ്കസ്. ചുവപ്പും ഓറഞ്ചും ഇടകലർന്ന പൂക്കളുള്ള ഇനത്തിനാണ് കൂടുതൽ പ്രചാരമെങ്കിലും വെള്ള, മഞ്ഞ, മറൂൺ, പിങ്ക് എന്നിങ്ങനെ വ്യത്യസ്ത നിറമുള്ള പൂക്കൾ ഉണ്ടാകുന്ന ഇനങ്ങളും ചൈനീസ് ലാന്റേൺ ഹിബിസ്കസിലുണ്ട്.
മഴവില്ലിന്റെ ഭംഗിയാണ് കടലാസ്പൂക്കൾക്ക്. മഴക്കാലത്ത് പച്ചപ്പിലേക്ക് ഒതുങ്ങുമെങ്കിലും വേനലെത്തിയാൽ നിറങ്ങളുടെ കത്തിപ്പടരലാണ്. കടലാസ് പൂക്കളുടെ പൂരം കാണണമെങ്കിൽ തൃശൂർ ജില്ലയിലെ ചൂണ്ടലിൽ എത്തണം. ഡിസംബർ മുതൽ മഴക്കാലമെത്തുംവരെ ചൂണ്ടലിലെ ‘കടലാസ് പൂ’ നഴ്സറിയിൽ വർണങ്ങളുടെ വസന്തമാണ്. തൃശൂർ–കുന്നംകുളം
ഇലകളും പൂക്കളും ഒരുപോലെ ഭംഗി, വെള്ളം ശേഖരിച്ചുവയ്ക്കാനാകും, മുറ്റത്ത് വെയിൽ ഇല്ല എന്ന് സങ്കടപ്പെടുന്നവർക്കും വളർത്താം ബ്രൊമീലിയാഡ്സ് എന്ന ചെടിയെക്കുറിച്ചാണ് പറയുന്നത്. ബ്രൊമീലിയാഡ്സിന്റെ പല ഇനങ്ങൾ ശേഖരിക്കുന്നതിലാണ് ചെടിപ്രേമികൾക്ക് ഹരം. കാര്യമായ പരിചരണമൊന്നും വേണ്ട എന്നതുതന്നെയാണ് ഈ ചെടിയുടെ
തേനുള്ള പൂക്കൾ പൂമ്പാറ്റകൾക്ക് വളരെയിഷ്ടമാണ്. തേൻ മാത്രമല്ല, മുട്ട വിരിഞ്ഞിറങ്ങുന്ന ശലഭപ്പുഴു കഴിക്കുന്ന ഇലകളുള്ള ചെടികളും ചിത്രശലഭങ്ങൾക്ക് ഇഷ്ടമാണ്. ഇത്തരം കുറച്ചു ചെടികൾ കൂടി ഉൾപ്പെടുത്തിയാൽ വീട്ടുമുറ്റത്ത് ചിത്രശലഭങ്ങളുടെ സാന്നിധ്യം എപ്പോഴും ഉണ്ടാകും. കൊതിപ്പിക്കും കൊങ്ങിണിപ്പൂ മുറ്റത്തു
തെളിഞ്ഞ സ്വർണ മഞ്ഞ ഇലകളോടുകൂടിയ ഈ ചെടി അടുത്തിടെയാണ് നമ്മുടെ ഉദ്യാനങ്ങളുടെ ശ്രദ്ധാകേന്ദ്രമായിത്തീർന്നത്. ഗോൾഡൻ ലെഗ്യൂം (Desmodium gangeticum) ധാരാളം സൂര്യപ്രകാശം വേണ്ട ചെടിയാണ്. സൂര്യപ്രകാശം കൂടുതൽ ആവശ്യമുള്ളതുപോലെത്തന്നെ ധാരാളം വെള്ളവും കൊടുക്കണം, പ്രത്യേകിച്ച് ചട്ടിയിൽ വളർത്തുമ്പോൾ. ചട്ടിയിലാണ്
വീടിനു പിന്നിലെ മുറ്റം കാടുപിടിച്ചു കിടക്കുന്നത് മിക്കവർക്കും ഒരു തലവേദനയാകും, പ്രത്യേകിച്ച് വർഷത്തിൽ ആറ് മാസവും മഴ പെയ്യുന്ന നമ്മുടെ നാട്ടിൽ. വീടിനു പിന്നിലെ 15 സെന്റ് മനോഹരമായി ലാൻഡ്സ്കേപ് ചെയ്ത് പ്രയോജനപ്പെടുത്തിയത് തൃശൂർ ഇരവ് സ്വദേശി അജീഷും മീരയുമാണ്. ലാൻഡ്സ്കേപ് ഡിസൈൻ ചെയ്തത് തൃശൂർ ഓഡ്
Results 1-15 of 108