Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
April 2026
November 2025
നീണ്ട യാത്രയായിരുന്നു ആദിശങ്കരന്റെ ജീവിതം. നാലു ദിശകളിലേക്കുമുള്ള യാത്ര. എറണാകുളം ജില്ലയിലെ കാലടിയെന്ന ഗ്രാമത്തിൽ നിന്നു തുടങ്ങി കശ്മീർ ശാരദാക്ഷേത്രത്തിലെ സർവജ്ഞപീഠം വരെ നീണ്ട യാത്ര.കേവലം 32 വർഷം മാത്രം ഭൂമിയിൽ ജീവിച്ച അദ്ഭുതമനുഷ്യനായ ശ്രീശങ്കരന്റെ ജന്മസ്ഥലമാണ് കാലടി. കാലടി വഴി കടന്നുപോയവർ
വെയിൽച്ചൂടിൽ പഴുത്തു കിടക്കുകയാണു മറീന ബീച്ച്. കടലിൽ നിന്നു കനൽക്കാറ്റാണ് ഒാട്ടോയിലേക്ക് അടിച്ചു കയറുന്നതെന്നു തോന്നി. പക്ഷേ, രണ്ടു കിലോമീറ്റർ അപ്പുറമുള്ള സാന്തോം ചർച്ചിലേക്കു കാലെടുത്തു വച്ചപ്പോൾ മനസ്സിൽ നിറഞ്ഞതു വിശ്വാസത്തിന്റെ, പ്രാർഥനയുടെ തണുപ്പാണ്. വെയിൽ കഴുകിയുണക്കിയ നീലാകാശത്തിലേക്കു
ഉറങ്ങിപ്പോയ പൊറോട്ടയും വെറൈറ്റി ഇല്ലാത്ത രുചിയാത്രയും ഒരുപോലെയാണ്. വിശപ്പൊക്കെ മാറും പക്ഷേ, മനസ്സു നിറയില്ല. ഭക്ഷണം തേടിയുള്ള യാത്ര പൂരത്തിന്റെ വെടിക്കെട്ടാവണം. എ ന്നും കിട്ടുന്ന തട്ടുദോശയും ഉച്ചയൂണുമെല്ലാം മാലപ്പടക്കം പോലെ സൈഡു വഴി പൊട്ടിക്കോളും. പക്ഷേ, സംഭവം കളറാക്കാൻ നാട്ടിൽ കിട്ടാത്ത രുചിയുടെ
തിരുപ്പൂരിലെ ചങ്ങാതി പറഞ്ഞത് ആയിരം രൂപയ്ക്ക് ബാഗ് നിറച്ച് ടീ ഷർട്ടുകള്‍ കൊണ്ടുപോകാം എന്നാണ്. അതുകേട്ടതോടെ ഏതു ട്രെയിനിൽ പോണം എന്നാലോചിക്കും മുന്നേ ടീഷർട്ടും പാന്റും കൊണ്ടുവരാനുള്ള ബാഗ് എടുത്തു വച്ചു. ബാഗ് കണ്ടപ്പോൾ പിന്നെയൊരു സംശയം. ഇനിയിപ്പോ ആ ചങ്ങാതി ഉദ്ദേശിച്ച ബാഗിന് ഇത്രയും വലുപ്പമുണ്ടാവില്ലേ?
ഫാൻ തി കിം ഫുക്– വെന്തുരുകുന്ന ദേഹവുമായി കരഞ്ഞു കൊണ്ടോടുന്ന ഒൻപതു വയസ്സുകാരി. വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരതയുടെ പര്യായമായി ചെറുപ്പത്തിലെന്നോ ഉള്ളിൽ കയറിപ്പറ്റിയ ചിത്രം. കാലമെത്രയോ കഴിഞ്ഞാണ് ‘നാപാം പെൺകുട്ടി’യെക്കുറിച്ചും നിക് ഉട് എന്ന വിഖ്യാത ഫൊട്ടോഗ്രഫറെക്കുറിച്ചുമൊക്കെ കൂടുതൽ അറിയുന്നത്.
ആത്മസംഗീതത്തിന്റെ മാധുര്യം നിറഞ്ഞ അജ്മീർ ഖ്വാജാ മുഈനുദ്ദീന് ചിശ്തിയുടെസന്നിധിയിലേക്കുള്ള യാത്രാനുഭവം എഴുതുന്നു നോവലിസ്റ്റും കഥാകൃത്തുമായ അൻവർ അബ്ദുള്ള. അജ്മീര്‍ മേരി മന്‍സില്‍.... ബഗ്ദാദ് ഹേ ടിക്കാനാ.... അജ്മീര്‍ മേരി മന്‍സില്‍.... സാബിരികളുടെ ഖവാലിനാദം ദിഗന്തങ്ങളെ ഭേദിച്ച്, വ്യോമമണ്ഡലം ഭേദിച്ച്,
യാത്രാനുഭവങ്ങൾ ഓർമിക്കത്തക്കതാകണമെങ്കിൽ ഏറ്റവും പ്രധാനപ്പെട്ടത് യാത്രകൾ മാറ്റിവയ്ക്കാതിരിക്കുക എന്നതു തന്നെ. തടസ്സങ്ങൾ ഒട്ടേറെയുണ്ടാകും, എന്നാലും ഇടയ്ക്കൊക്കെ യാത്ര പോകുക, കാഴ്ചകൾ ആസ്വദിക്കുക, മറ്റെല്ലാം മറന്ന് അൽപസമയം ചെലവഴിക്കുക. എല്ലാ തിരക്കുകളും അവസാനിച്ച ശേഷം യാത്രയ്ക്കു സമയം കണ്ടെത്താം എന്നു
ഉണ്ണിക്കണ്ണന്റെ പിറന്നാളിനു എങ്ങും സന്തോഷത്തിന്റെ അലകൾ. പൂജാമുറിയിലേക്കു നീളുന്ന കുഞ്ഞിക്കാലടികളുടെ കോലങ്ങളും വെണ്ണയുടെയും നെയ്യപ്പത്തിന്റെയും പാൽപ്പായസത്തിന്റെയും കൊതിയൂറുന്ന ഗന്ധവും ശ്രീകൃഷ്ണ ജയന്തിക്കു മാറ്റു കൂട്ടുന്നു. കുഞ്ഞുങ്ങളെ ബാലഗോപാലനായി അണിയിച്ചൊരുക്കിയും ഭജനകൾ പാടിയും വീടുകൾ
മഞ്ഞ് പൊഴിയുന്ന പുലരി. ഒന്നിനു പിറകെ ഒന്നായി കയറ്റങ്ങളും ഇറക്കങ്ങളും ഇടയിൽ വമ്പൻ വളവുകളും... സഞ്ചാരികളെ ഒരേസമയം രസകരമായ കാഴ്ചകളിലൂടെ ആനന്ദിപ്പിക്കുകയും സാഹസികത ഒളിപ്പിച്ച വഴിയിലൂടെ പരീക്ഷിക്കുകയും ചെയ്യുന്നത് എക്കാലവും ആര്യങ്കാവ് ചുരത്തിന്റെ തമാശയാണ്. പതിമൂന്ന് കണ്ണറപാലവും കഴുതുരുട്ടിയും തെൻമലയും
ലോകത്തിലെ ഏക സജീവ ബുദ്ധ രാജ്യമാണു ഭൂട്ടാൻ. ഹിമാലയൻ ഗ്രാമങ്ങളുടെ ഭംഗിയും ശാന്തിയും ആസ്വദിക്കാനായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തുന്ന യാത്രികർ സുരക്ഷിതരായി ഭൂട്ടാനിൽ സഞ്ചരിക്കുന്നു. സ്വസ്ഥമായും സന്തോഷമായും യാത്ര ചെയ്യാൻ കഴിയുന്ന രാജ്യം എന്ന പേര് ടൂറിസം ഭൂപടത്തിൽ ഭൂട്ടാനു പണ്ടേ സ്വന്തം.
സഞ്ചാരം ലോകത്തിന്റെ ഏതു കോണിലേക്കാണെങ്കിലും സഞ്ചാരിയുടെ ആരോഗ്യത്തിനാവണം ആദ്യ പരിഗണന.. നിസ്സാരമെന്നു കരുതപ്പെടുന്ന തുമ്മലും ജലദോഷവും പോലും സ്വപ്നയാത്രയുടെ സന്തോഷം ഇല്ലാതാക്കും. ആരോഗ്യകരമായ സഞ്ചാരത്തിന് സഞ്ചാരികൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക മോഷൻ സിക്നസ് മുതൽ കാർ, വിമാനം, കപ്പൽ എന്നിങ്ങനെ യാത്ര ഏതു
അവധിക്കാലത്ത് അമ്മവീട്ടിലേക്കു പോകുന്നതായിരുന്നു ശ്രീപ്രിയയുടെ ആകെയുള്ള ‘പഠന യാത്രകൾ’. അതിനപ്പുറമുള്ള വിനോദയാത്രയ്ക്കു വീട്ടിലെ സാമ്പത്തികാവസ്ഥ പച്ചക്കൊടി വീശിയില്ല. അതുകൊണ്ടു തന്നെ സൈഡ് സീറ്റിലിരുന്നു കാറ്റിന്റെ കൈപിടിച്ചുള്ള ആ ബസ് യാത്രകൾ അവസാനിക്കല്ലേ എന്നു മോഹിക്കാറുണ്ടായിരുന്നു. ഇന്നും ചിറ്റൂർ
Results 1-12 of 162