The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
April 26 - May 9, 2025
‘അമ്മയെ കാത്തോണേ... പൊന്നാച്ചുവിനെ കാത്തോണേ... അപ്പയെ സ്വർഗത്തിലാക്കേണേ...’ മലകൾക്കു കീഴെ മഞ്ഞിന്റെ കമ്പളം പുതച്ച കട്ടപ്പന കൽതൊട്ടി ഹോളിഫാമിലി പള്ളി സെമിത്തേരി. അവിടെയാണ് പൊന്നാച്ചുവിന്റെ അപ്പയുറങ്ങുന്ന സ്വർഗമുള്ളത്. കുട്ടിത്തം വിടാത്ത മുഖത്തുനോക്കി ‘ മോളുടെ ആരെ ഇവിടെ ഉള്ളതെന്ന് അപരിചതർ ആരെങ്കിലും
സൗഹൃദത്തിന്റെ പട്ടുനൂലിനാൽ കോർത്ത മനസ്സിണക്കമാണ് മലയാളത്തിന്റെ പ്രിയനടി മഞ്ജു പിള്ളയ്ക്കും മകൾ ദയയ്ക്കുമിടയിലുള്ളത്. പരസ്പരം കരുതലാകുന്ന, ചേർത്തു പിടിക്കുന്ന സ്നേഹത്തിന്റെ കടലാണത്...ദയയ്ക്ക് എന്തും തുറന്നു പറയാവുന്ന ഒരു നല്ല സുഹൃത്താണ് മഞ്ജു. മകളുടെ ആഗ്രഹങ്ങൾക്കൊപ്പം വെളിച്ചവും കരുതലുമാകുന്ന
‘‘ആദ്യം എന്നോട് എന്തേ പറഞ്ഞില്ല എന്നവള് പരിഭവിച്ചു. അമ്മ എന്തിനാ ഒളിപ്പിച്ചു വച്ചത്, എനിക്കൊരു കൂടപ്പിറപ്പ് ഉണ്ടാകുമ്പോള് സന്തോഷമല്ലേ എന്ന് പറഞ്ഞു. ഇക്കാര്യം അറിഞ്ഞപ്പോള് അവള്ക്കായിരുന്നു കൂടുതല് ആഹ്ലാദം. സോഷ്യല് മീഡിയയിലൂടെ വിശേഷം പങ്കുവച്ച് ആഘോഷമാക്കിയതും അവളാണ്. എനിക്കൊന്നും സംഭവിക്കരുത്
ക്രിസ്, വേണുഗോപാലും ദിവ്യ ശ്രീധറും... സമീപകാലത്ത് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയ രണ്ടു പേർ. മുറിവുകളെഴുതിയ തന്റെ ജീവിതത്തിലേക്ക് ക്രിസ് എന്ന സ്നേഹത്തണൽ എത്തിയ നിമിഷത്തെക്കുറിച്ച് ദിവ്യ വാചാലയായിരുന്നു. ഒപ്പം അമ്മയെന്ന നിലയില് താൻ അനുഭവിച്ച വേദനകളുടെ ഭൂതകാലത്തെക്കുറിച്ചും ദിവ്യ തുറന്നു പറഞ്ഞു.
മനസ്സിൽ കവിതയും അക്ഷരങ്ങളും കൂട്ടിവച്ചൊരു പെൺകുട്ടി. അച്ഛന്റെ ആഗ്രഹം പോലെ ഒരു എഴുത്തുകാരിയോ ജുഡീഷ്യൽ മജിസ്ട്രേറ്റോ ആകാനായിരുന്നു അവളുടെ മോഹം. എഴുത്തിന്റെ വഴി എപ്പോഴോ മാഞ്ഞു. പകരം അഭിഭാഷകയെന്ന ലക്ഷ്യത്തിലേക്കു മനസ്സുറപ്പിച്ചു. വിവാഹിതയായപ്പോൾ ജീവിതപങ്കാളി ഗിരീഷും ആ മോഹങ്ങളിലേക്കുള്ള കരുത്തു പകർന്നു.
ഒറ്റയ്ക്ക് കുഞ്ഞുങ്ങളെ വളർത്തുന്ന അമ്മമാരുടെ വേദനകളും പോരാട്ടവും വനിത, വാനക്കാർക്കു പരിചയപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളും മുൻവിധികളും അവഗണിച്ച് മക്കളെ ഹൃദയത്തോടു ചേർത്തു നിർത്തുന്ന അമ്മമാർക്ക് ഈ മാതൃദിനത്തിൽ അമ്മ സല്യൂട്ട് നൽകുകയാണ്. .. അമ്മയെന്ന ഒറ്റത്തണൽ കുടുംബം എന്നു
ഒറ്റയ്ക്ക് കുഞ്ഞുങ്ങളെ വളർത്തുന്ന അമ്മമാരുടെ വേദനകളും പോരാട്ടവും സമാനതകളില്ലാത്തതാണ്. ഈ മാതൃദിനത്തിൽ ജസീന ബക്കര് എന്ന സിംഗിൾ മദറിന്റെ നിലനിൽപിന്റേയും അവർ ജീവിതം തിരിച്ചു പിടിച്ചതിന്റേയും കഥ വനിത പങ്കുവയ്ക്കുകയാണ്. അമ്മയെന്ന ഒറ്റത്തണൽ കുടുംബം എന്നു പറഞ്ഞാൽ മനസ്സില് തെളിയുന്നൊരു ചിത്രമുണ്ട്. ചെറിയ
ഒറ്റയ്ക്ക് കുഞ്ഞുങ്ങളെ വളർത്തുന്ന അമ്മമാരുടെ വേദനകളും പോരാട്ടവും സമാനകതളില്ലാത്തതാണ്. സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളും മുൻവിധികളും അവഗണിച്ച് മക്കളെ ഹൃദയത്തോടു ചേർത്തു നിർത്തുന്ന അമ്മമാരുടെ കഥയിതാ... അമ്മയെന്ന ഒറ്റത്തണൽ കുടുംബം എന്നു പറഞ്ഞാൽ മനസ്സില് തെളിയുന്നൊരു ചിത്രമുണ്ട്. ചെറിയ ക്ലാസുകളിലെ
സുജാതയുടെ പാട്ടു കേട്ടാൽ ഉള്ളം കുളിരുമെങ്കിലും പാട്ടു പാടുന്നതോർത്തു മനസ്സു തളർന്നുപോയ ഒരു ഘട്ടമുണ്ട് സുജാതയുടെ 50 വർഷത്തെ പാട്ടുജീവിതത്തിൽ. റിക്കോർഡിങ്ങിനായി വിളിക്കുന്നവരോടു ‘നോ’ പറഞ്ഞ കാലം. വേദിയിൽ മൈക്കു കയ്യിലെടുക്കാൻ ഉള്ളുവിറച്ച കാലം. മനസ്സു മടുത്തുപോയ ആ ഘട്ടം അതിജീവിച്ചാണു സുജാത പാട്ടിലേക്കു
Results 1-9