The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
April 26 - May 9, 2025
ആടുജീവിതത്തിലെ സൈനുവിന്റെ ദുനിയാവിൽ നിന്ന് അമല പെട്ടെന്നു സ്വന്തം ലോകത്തേക്കു കടന്നു. അരികിലിരുന്ന ജീവിതപങ്കാളി ജഗത് ദേശായിയുടെ തോളിലേക്കു ചാഞ്ഞ് അമല ആ വരികൾ ആവർത്തിച്ചു. ‘പ്രണയമില്ലെങ്കില് ജീവിതത്തിനെന്താണു സൗന്ദര്യം.’ വിവാഹം, സിനിമയിലേക്കുള്ള സജീവമായ തിരിച്ചുവരവ്, അമ്മയാകാനുള്ള ഒരുക്കങ്ങൾ,
മിഴികളിൽ പ്രണയത്തിന്റെ സെന്തമിഴ് സൗന്ദര്യം ഒളിപ്പിച്ചാണ് 96 എന്ന സിനിമയിലൂടെ ഗൗരി പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞത്. തൃഷ അവതരിപ്പിച്ച നായികാകഥാപാത്രമായ ജാനുവിന്റെ കൗമാരകാലം അവതരിപ്പിച്ച ഗൗരിയുടെ അഭിനയമികവ് കണ്ട പലരും പറഞ്ഞു. ‘കുട്ടി കൊള്ളാം.’അതോടെ ആ മട്ടിലുള്ള സിനിമകൾ വന്നു തുടങ്ങി. ഇപ്പോൾ പ്രണയകഥകളുടെ
നമുക്കൊക്കെ വേണ്ടി മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച ഒരു ജീവിതസഖി എവിടെയോ കാത്തിരിക്കുന്നുണ്ട്. ഒരു ദിവസം കണ്ടുമുട്ടുെമന്നു മേഘം സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടി പറയുന്നതു പോലെയാണ് ജി.പിയുടെയും ഗോപികയുടെയും കഥ. അഞ്ജലിയായി കൂടുംബപ്രേക്ഷകരുടെ ഹൃദയത്തിലായിരുന്നു ഗോപിക. മൂന്നു വർഷമായി ജീവിക്കുന്നതു പോലും
ബിജുക്കുട്ടൻ ഇപ്പോൾ കറുപ്പാണ് ഉടുക്കുന്നത്. മ ണ്ഡലകാലം കഴിഞ്ഞല്ലോ പിന്നെ, എന്താണ് ഇങ്ങനെ എന്നു പലരും ചോദിക്കും. ‘‘അതിന്റെ പിന്നിൽ വലിയ രഹസ്യമൊന്നുമില്ല കേട്ടോ. ഒരു ഉദ്ഘാടനത്തിനു ചെന്നപ്പോൾ വൈകി. ‘ഉദ്ഘാടന സ്പെഷൽ കോസ്റ്റ്യൂംസ്’ ഒന്നും ഇടാൻ പറ്റിയില്ല. കറുത്തമുണ്ടും കൂളിങ് ഗ്ലാസും. സംഘാടകരും സ്ഥലത്തു
പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണില് പ്രേമം നൽകി, പ്രേമം നെഞ്ചിൽ രാഗം നൽകി, രാഗം ചുണ്ടില് ഗാനം നല്കി...’ ഭാവഗായകന് പി. ജയചന്ദ്രന് പാടിയ പ്രണയമനോഹര ഗാനത്തിനൊപ്പം മലയാളികൾ നെഞ്ചേറ്റിയത് ഒരു യുവനടനെക്കൂടിയാണ്. നിറഞ്ഞ ചിരിയോടെ, വേദിയിൽ നിന്നു പാടുന്ന സുന്ദരന്. അതായിരുന്നു ബിഗ് സ്ക്രീനിൽ ബോബൻ
ചിലർ ദേഷ്യപ്പെടുന്നതു കാണാനും പ്രത്യേക ചന്തമാണ്. സ്ക്രീനിൽ അൽപം കലിപ്പു മോഡിലാണു വ ന്നു നിൽക്കുന്നതെങ്കിലും കാണികളുടെ നോട്ടം അവരിൽനിന്നു മറ്റെങ്ങും പോകില്ല. ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിൽ പാർവതി എന്ന ‘അഴകിയ ലൈല’യായി നിഖില വിമലിനെ കണ്ടപ്പോൾ ഏറെ ഇഷ്ടം തോന്നാനുള്ള കാരണവും അതുതന്നെയാണ്. ‘‘അഴകിയ
മനസ്സിൽ വീഞ്ഞിന്റെ ലഹരി നിറയ്ക്കുന്നൊരു പാട്ട്. സ്വർണ മത്സ്യങ്ങളെപ്പോലെ നൃത്തം ചെയ്യുന്ന പയ്യനും പെൺകുട്ടിയും. റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ‘ഗന്ധർവഗാനം’ എന്ന പാട്ടിന് ഇത്രയേറെ മധുരം പകർന്നവരിലൊരാൾ ആ രംഗത്തു നൃത്തംചെയ്ത നവനി ദേവാനന്ദ് എന്ന സുന്ദരിക്കുട്ടിയാണ്. ‘‘എംബിബിഎസിന് പഠിക്കുന്ന ഞാൻ
സ്വപ്നം പോലുള്ള തുടക്കമാണ് മീരാകൃഷ്ണയുടേത്. നൃത്തവേദികളിൽ അഴകുള്ള ചുവടുവയ്ക്കുമ്പോഴായിരുന്നു സിനിമയിലേക്കുള്ള വിളിയെത്തിയത്. രാജീവ് വിജയ രാഘവൻ സംവിധാനം ചെയ്ത ‘മാർഗം.’ ഏഴ് സംസ്ഥാന അവാർഡും ഒരു നാഷനൽ അവാർഡും നേടിയ സിനിമയായി മാർഗം മാറി. അതിനു പുറമേ ഇറാനിലും മൊറോക്കോയിലും നടന്ന ഫിലിം ഫെസ്റ്റിവലുകളിലും
ഹെർ സിനിമയിലെ ലിജോമോളുടെ കഥാപാത്രം അഭിനയ സ്ക്രീനിലെത്തുമ്പോൾ പിന്നണിയിൽ കേൾക്കുന്നത് ‘ആനന്ദത്തിൻ ദിനങ്ങൾ കൊഴിഞ്ഞു’ എന്ന പാട്ടാണ്. വവ്വാലിനെപ്പോലെ തലകുത്തി കിടന്ന്, ഭാവിയെ കുറിച്ചു ചിന്തിച്ച് അന്തംവിട്ടിരിക്കുന്ന പെൺകുട്ടി. സിനിമയുടെ ഒടുവിൽ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു തീരുമാനം പ്രഖ്യാപിക്കുന്ന
ഛായാമുഖി, മഹാഭാരത കഥയിലെ മാന്ത്രികകണ്ണാടിയാണ്. അതിൽ തെളിയുന്നതു നോക്കുന്നയാളുടെ പ്രതിബിംബമല്ല, മറിച്ച് അവർ ഹൃദയം െകാണ്ടു സ്േനഹിക്കുന്ന, പ്രണയിക്കുന്നവരുടെ മുഖമാണത്രെ. നാലു പതിറ്റാണ്ടായി മലയാളിക്കു മുന്നിലേക്കു മോഹൻലാലെത്തുന്നത് ഛായാമുഖിയെന്ന കണ്ണാടിയുമായാണ്. ഒാരോ ലാൽ കഥാപാത്രങ്ങളും ഒാരോ
എരിവേനലിൽ മാനത്തു വിടരുന്ന മഴവില്ലു പോലെയാണു പ്രിയാമണി. പൊടുന്നനെ പ്രത്യക്ഷപ്പെട്ട് ആകാശത്തോളം ഉയർന്നു താരാപഥത്തിലങ്ങനെ തിളങ്ങി നിൽക്കും. മുംബൈയിൽ വെസ്റ്റ് അന്ധേരിയിലെ വീട്ടിലിരുന്നു പുത്തൻവിശേഷങ്ങള് പറയുന്ന സമയത്തും ഓർമകൾ ഏഴഴകിൽ പീലി വിടർത്തി. ‘‘ഭാരതിരാജ, മണിരത്നം, ബാലു മഹേന്ദ്ര, രാംഗോപാൽ വർമ, ര
നസ്രിയ എന്ന ഉറുദു വാക്കിന്റെ അർഥം ‘നോക്കിയാൽ കണ്ണെടുക്കാൻ പറ്റില്ല’ എന്നാണ്. പേരു പോലെ തന്നെയാണ് നസ്രിയയും. മലയാളസിനിമയിൽ അഭിനയിച്ചിട്ട് നാലുവർഷമാകുന്നു. എന്നിട്ടും പ്രേക്ഷകർക്കു തോന്നുന്നു നസ്രിയ ഇവിടെയൊക്കെ തന്നെയുണ്ട്. നോക്കിയാൽ കണ്ണെടുക്കാൻ തോന്നില്ലെന്നു മാത്രമല്ല, അവർക്ക് അത്രമേൽ പ്രിയപ്പെട്ട
ബിന്നി കൃഷ്ണകുമാറിനോടും മ കള് ശിവാംഗിയോടും സംസാരിച്ചു തുടങ്ങുമ്പോൾ ശരിക്കും ആരാണ് ഈ വീട്ടിലെ കുട്ടി എന്നു സംശയം തോന്നും. കലപില എന്ന വാക്കു കണ്ടുപിടിച്ചതു തന്നെ ശിവാംഗിക്കു വേണ്ടിയാണെന്നു പറഞ്ഞ് ബിന്നി ചിരിക്കുന്നു. ചെന്നൈയിലെ വീട്. വാതിൽ തുറന്നപ്പോൾ മണിച്ചിത്രത്താഴിന്റെ തമിഴ് രൂപമായ ചന്ദ്രമുഖിയിലെ
കൊച്ചി കാക്കനാട്ടെ അഞ്ജലി നായരുടെ വീട്ടിൽ എല്ലാവരും സിനിമാക്കാരാണ്. മുരളി ഗോപി തിരക്കഥയെഴുതുന്ന, ആര്യ നായനാകുന്ന വമ്പൻ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നു വീട്ടിലെത്തിയതേയുള്ളൂ അഞ്ജലി. പുതിയ സിനിമയുടെ സ്ക്രിപ്റ്റ് ജോലികൾക്കിടെ പരസ്യചിത്രത്തിന്റെ ചർച്ചകളിലാണു ഭർത്താവ് അജിത്. സൂര്യ നായകനാകുന്ന റെട്രോയുടെ
സിനിമ, ഡാൻസ്, യാത്രകൾ, സെലിബ്രേഷനുകൾ... സാനിയ അയ്യപ്പന്റെ ബക്കറ്റ് ലിസ്റ്റിൽ യൂത്തിന്റെ പുതുചേരുവകൾ എല്ലാമുണ്ട്. ഫിലിപ്പീൻസ് യാത്രയുടെ ഫോട്ടോസ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു തീരും മുൻപേ ഇസ്താംബുളിലേക്ക് അടുത്ത യാത്ര പ്ലാൻ ചെയ്തു കഴിഞ്ഞു സാനിയ. വനിതയുടെ കവർ ഷൂട്ടിനിടയിൽ സ്റ്റൈലിഷായി ഫോട്ടോയ്ക്കു പോസ്
Results 1-15 of 1301