ഒരാഴ്ചകൊണ്ട് എട്ടു ലക്ഷം വ്യൂവേഴ്സ്! യൂട്യൂബിൽ റിലീസ് ചെയ്ത ‘ഇതളുകൾക്കപ്പുറം’ എന്ന ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റ്. നവാഗതനായ അമൽ ജോയ് സംവിധാനം ചെയ്ത സിനിമ റിലീസ് ആയി ഉടൻ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. അവതരണത്തിലെ പുതുമയും തികച്ചും വ്യത്യസ്തമായ ഹ്രസ്വ ചിത്രം വലിയ ചർച്ചാവിഷയമാവുകയും ചെയ്തു. യൂട്യൂബിൽ ട്രെൻഡിങ് ആയിരുന്ന ‘ഇതളുകൾക്കപ്പുറം’ പക്ഷേ പുതിയൊരു വിവാദത്തിനു തിരികൊളുത്തുകയും ചെയ്തു.
പല യൂട്യൂബ് ചാനലുകളും സംവിധായകന്റെ അനുവാദം കൂടാതെ ചിത്രം അവരുടെ ചാനലുകളിൽ അപ്‍ലോഡ് ചെയ്തു. ഇതിനെതിരേ സംവിധായകൻ പരസ്യമായി രംഗത്തുവന്നിരുന്നു. തങ്ങളുടെ പ്രയത്നത്തിന് വില കൽപ്പിക്കുന്നുണ്ടെങ്കിൽ ഇത്തരം രീതികൾ പിന്തുടരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.