1. ഓറിയോ ബിസ്ക്കറ്റ് (വൈറ്റ് ക്രീം ഉള്ളത്) – 100 ഗ്രാം, പൊടിച്ചത്
ബദാം വറുത്തു തരുതരുപ്പായി പൊടിച്ചത് – 50 ഗ്രാം
വെണ്ണ – 50 ഗ്രാം
2. ക്രീം ചീസ് (അമുൽ) – 100 ഗ്രാം
ഫ്രെഷ് ക്രീം (അമുൽ) – 100 മില്ലി
കണ്ടൻസ്ഡ് മിൽക്ക് – 200 ഗ്രാം
3. ജെലറ്റിൻ – ഒരു വലിയ സ്പൂൺ, കാൽ കപ്പ് വെള്ളത്തിൽ അലിയിച്ചത്
4. മുട്ടവെള്ള – രണ്ടു മുട്ടയുടേത്
5. ഐസിങ് ഷുഗർ/പഞ്ചസാര പൊടിച്ചത് – രണ്ടു വലിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ േചരുവ നന്നായി യോജിപ്പിച്ച് ഒരു ചീസ്കേക്ക് ഡി ഷിന്റെ അടിയിൽ വച്ച് അമർത്തി അ ര–മുക്കാൽ മണിക്കൂര്‍ ഫ്രിഡ്ജിൽ വ ച്ചു സെറ്റ് െചയ്യുക.
∙ രണ്ടാമത്തെ േചരുവ യോജിപ്പിച്ചു നന്നായി അടിക്കണം.
∙ ഇതിലേക്കു ജെലറ്റിൻ ഉരുക്കിയതു തുടരെയടിച്ചു കൊണ്ടു ചേർക്കണം.
∙ മുട്ടവെള്ള അൽപാൽപം പഞ്ചസാര ചേർത്തു നന്നായി അ ടിച്ചു പതപ്പിച്ചതു ക്രീം ചീസ് മിശ്രിതത്തിൽ മെല്ലേ ചേർത്തു യോജിപ്പിക്കണം.
∙ ഈ മിശ്രിതം ഫ്രിഡ്ജിൽ വച്ചു സെറ്റ് െചയ്ത ചീസ്കേക്ക് ബേസിനു മുകളിൽ ഒഴിച്ചു സെറ്റ് ആകാനായി വീണ്ടും ഫ്രിഡ‍്ജിൽ വയ്ക്കുക.
∙ മുകളിൽ സ്ട്രോബെറിയും കിവിയും അരിഞ്ഞതു നിരത്തി അലങ്കരിക്കാം. ലഭ്യമായ ഏതു പഴങ്ങളും ഉപയോഗിക്കാം.
പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: രേഖ ജേക്കബ്, പെരിഞ്ചേരി, തൃശൂർ