സ്കൂൾ തുറന്ന്ാൽ വീട്ടിലെ മെനു ആകെ മാറും. കുട്ടികൾ രണ്ടാണെങ്കിൽ രണ്ട് മെനു പോലുമാകാം. ഇനി ടെൻഷൻ വേണ്ട. ലഞ്ച്ബോക്സ് കേമമാക്കാൻ വൈവിധ്യമാർന്ന ഏഴു വിഭവങ്ങൾ ഇതാ. ഇന്ന് കൊല്‍ക്കത്ത എഗ്ഗ് റോളും ചിക്കൻ സാൻവിച്ചും. സമയം പാഴാക്കാതെ സ്വാദിഷ്ടമായി തയാറാക്കാം.
കൊല്‍ക്കത്ത എഗ്ഗ് റോൾ
1. മുട്ട – ഒന്ന്, അടിച്ചത്
സവാള പൊടിയായി അരിഞ്ഞത്
– രണ്ടു ചെറിയ സ്പൂൺ
മല്ലിയില പൊടിയായി അരിഞ്ഞത്
– ഒരു െചറിയ സ്പൂൺ
പച്ചമുളക് – ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത്
കുരുമുളകുപൊടി – ഒരു െചറിയ നുള്ള്
ഉപ്പ് – പാകത്തിന്
2. എണ്ണ – ഒരു െചറിയ സ്പൂൺ
3. ചപ്പാത്തി/പറാത്ത – ഒന്ന്
4. സാലഡ് വെള്ളരിക്ക തൊലി കളഞ്ഞു നീളത്തിൽ കനം കുറച്ചരിഞ്ഞത് – കാൽ കപ്പ്
സവാള കനം കുറച്ച് അരിഞ്ഞത്
– രണ്ടു വലിയ സ്പൂൺ
ടുമാറ്റോ സോസ്/കെച്ചപ്പ്
– ഒന്നു–രണ്ടു ചെറിയ സ്പൂൺ
ഗ്രീൻ ചില്ലി സോസ് – അര–ഒരു ചെറിയ സ്പൂൺ
നാരങ്ങാനീര് – അര െചറിയ സ്പൂൺ
ചാട്ട് മസാല – ഒരു നുള്ള്
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ച് അടിച്ചു വയ്ക്കുക.
∙ ഒരു െചറിയ പാനിൽ എണ്ണ ചൂടാക്കി മുട്ട മിശ്രിതം ഒ ഴിച്ച് ഒന്നു ചുറ്റിക്കുക. മുട്ട നന്നായി പരന്നു കിട്ടണം. (സ്റ്റെപ്പ് ഒന്ന്)
∙ 30 സെക്കൻഡിനു ശേഷം സെറ്റായിത്തുടങ്ങിയ മുട്ടയുടെ മുകളിലേക്ക് ഒരു ചപ്പാത്തി വച്ച് അമർത്തുക. (സ്റ്റെപ്പ് രണ്ട്)
∙ മുകളിൽ അൽപം എണ്ണ തളിച്ച് മറിച്ചിടുക. ഒരു മി നിറ്റ് െചറുതീയിൽ വച്ചു വാങ്ങി മുട്ട മുകളിൽ വരും വിധം ഒരു പ്ലേറ്റിലേക്കു മാറ്റുക. മുട്ടയുടെ മുകളിലായി നാലാമത്തെ േചരുവ അടുക്കി വയ്ക്കുക. (സ്റ്റെപ്പ് മൂന്ന്)
∙ മുറുകെ ചുരുട്ടിയെടുത്ത് വാക്സ് പേപ്പർ കൊണ്ടു പൊതിഞ്ഞെടുക്കണം. (സ്റ്റെപ്പ് നാല്)
ചിക്കൻ സാൻവിച്ച്
1. റൊട്ടി – ആറു സ്ലൈസ്
2. ചിക്കൻ എല്ലില്ലാതെ – കാൽ കിലോ,െചറിയ കഷണങ്ങളാക്കിയത്
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
3. എണ്ണ – ഒന്നര വലിയ സ്പൂൺ
4. സവാള കനം കുറച്ചരിഞ്ഞത് – ഒരു കപ്പ്
5. ഇഞ്ചി–െവളുത്തുള്ളി പേസ്റ്റ് – ഒരു െചറിയ സ്പൂൺ
6. മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ
കശ്മീരി മുളകുപൊടി – മുക്കാൽ െചറിയ സ്പൂൺ
കുരുമുളകുപൊടി – കാൽ െചറിയ സ്പൂൺ
ഗരംമസാലപ്പൊടി – മുക്കാൽ െചറിയ സ്പൂൺ
7. തക്കാളി – ഒരു ഇടത്തരത്തിന്റെ പകുതി, അരിഞ്ഞത്
8. ടുമാറ്റോ സോസ് – ഒരു വലിയ സ്പൂൺ
9. മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
സാലഡിന്
10. സവാള വട്ടത്തിൽ കനം കുറച്ചരിഞ്ഞത് – ഒരു കപ്പ്
വിനാഗിരി – മുക്കാൽ െചറിയ സ്പൂൺ
പച്ചമുളക് – രണ്ട്, കനം കുറച്ചരിഞ്ഞത്
ഉപ്പ് – പാകത്തിന്
ചീസ് സ്ലൈസ് – മൂന്ന്
പാകം െചയ്യുന്ന വിധം
∙ ചിക്കൻ ഉപ്പും കുരുമുളകുപൊടിയും ചേർത്തു വേവിച്ചു വാങ്ങി ചൂടാറിയ ശേഷം പിച്ചിക്കീറി മാറ്റിവയ്ക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി, സവാള വഴറ്റി കണ്ണാടിപ്പരുവമാകുമ്പോൾ ഇഞ്ചി–െവളുത്തുള്ളി പേസ്റ്റ് ചേർത്തു വ ഴറ്റണം. സവാള ഇളം ഗോൾഡൻ നിറമാകുമ്പോൾ ആ റാമത്തെ േചരുവ േചർത്തിളക്കി പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തു വഴറ്റുക.
∙ തക്കാളി വേവുമ്പോൾ സോസു ചേർത്തിളക്കുക. ചിക്ക നും േചർത്തിളക്കി ഒരു മിനിറ്റ് േവവിച്ച ശേഷം വാങ്ങി മല്ലിയിലയും ഉപ്പും േചർത്തിളക്കി വയ്ക്കുക. അൽപം കുഴഞ്ഞിരിക്കണം. വരണ്ടു പോയാൽ സാൻവിച്ചിനുള്ളിൽ നിന്നു ഫില്ലിങ് പുറത്തേക്കു ചാടിപ്പോകും. അധികം വരണ്ടുപോയാൽ അൽപം കെച്ചപ്പ് ചേർത്താൽ മതിയാകും.
∙ പത്താമത്തെ േചരുവ ഒരു ബൗളിലാക്കി നന്നായി ഞെരടി യോജിപ്പിച്ചു സാലഡ് തയാറാക്കി മാറ്റിവയ്ക്കുക.
∙ ഓരോ റൊട്ടി സ്ലൈസ് എടുത്ത് ചിക്കൻ മസാല നിരത്തി ഒന്നോ രണ്ടോ വലിയ സ്പൂൺ സാലഡ് വച്ച് അതിനു മുകളിൽ ഒരു ചീസ് സ്ലൈസ് വച്ച് അടുത്ത പീസ് റൊട്ടി കൊണ്ടു മൂടുക.
∙ ചൂടായ തവയിൽ വച്ച് ആവശ്യമെങ്കിൽ അൽപം വെണ്ണ പുരട്ടി, ചട്ടുകം കൊണ്ട് അമർത്തുക. ഒരു വശം ഗോൾ ഡൻ നിറമാകുമ്പോൾ മറിച്ചിട്ടു മൊരിച്ചെടുക്കുക.
∙ ടുമാറ്റോ കെച്ചപ്പിനൊപ്പം വിളമ്പാം.
To Be Continued....
പാചകക്കുറിപ്പുകൾക്കും ചിത്രങ്ങൾക്കും കടപ്പാട്: മായ അഖിൽ സിയാറ്റിൽ, യുഎസ്എ