ഇത്തവണത്തെ സൈമ(SIIMA) പുരസ്കാരത്തിൽ ഗായിക കെ.എസ്. ചിത്രയ്ക്ക് ഇരട്ട നേട്ടം. തമിഴിലേയും മലയാളത്തിലേയും മികച്ച പിന്നണി ഗായികയായി കെ.എസ്. ചിത്രയാണ് തിരഞ്ഞെടുക്കപ്പെട്ടത്. മലയാളത്തിൽ ’പുലിമുരുകനി’ലെ 'കാടണിയും കാൽച്ചിലമ്പേ' എന്ന ഗാനത്തിനും തമിഴിൽ സേതുപതിയിലെ 'കൊഞ്ചി പേസിട വേണം' എന്ന പാട്ടിനുമാണ് ചിത്രയ്‌ക്ക് അവാർഡ് നൽകിയത്.
’പുലിമുരക’നിലെ ഗാനം യേശുദാസിനോടൊപ്പമാണ് പാടിയത്. റഫീഖ് അഹമ്മദാണ് ഈ പാട്ട് രചിച്ചത്. സംഗീതം ഗോപി സുന്ദറും. അന്തരിച്ച എഴുത്തുകാരൻ നാ മുത്തുകുമാറാണ് സേതുപതിയിലെ പാട്ട് രചിച്ചത്. സംഗീതം നൽകിയത് നിവാസ്. കെ. പ്രസന്നയും. ശ്രീറാം പാർഥസാരഥിയ്ക്കൊപ്പമാണ് ചിത്ര ഈ പാട്ടു പാടിയത്.