Friday 24 May 2019 11:13 AM IST : By സ്വന്തം ലേഖകൻ

യൂട്യൂബിൽ ട്രെൻ‌ഡിങ്ങായി ’ചങ്ക്സി’ലെ ഹണി റോസിന്റെ ഗ്ലാമർ ഗാനം (വിഡിയോ)

honey-rose-chunks1

മലയാളി താരം ഹണി റോസ് ഗ്ലാമര്‍ വേഷത്തിലെത്തിയ സിനിമയായിരുന്നു ’ചങ്ക്സ്’. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഈ വർഷത്തെ വിജയ ചിത്രങ്ങളിലൊന്നായിരുന്നു. സിനിമ റിലീസായി മാസങ്ങൾ പിന്നിട്ടെങ്കിലും, അടുത്ത ദിവസമാണ് ’ചങ്ക്സി’ലെ ഹണി റോസിന്റെ ഗ്ലാമർ ഗാനം യൂട്യൂബിൽ പുറത്തിറക്കിയത്. നിമിഷങ്ങൾക്കകം വിഡിയോ വൈറലായി. രണ്ടു ലക്ഷത്തിലധികം പേരാണ് ഇതുവരെ വിഡിയോ കണ്ടത്.

നടൻ ബാലു വർഗീസും ഹണി റോസും‌ ഒരുമിച്ച ഗാനം ഇപ്പോൾ യുട്യൂബിൽ ട്രെൻ‌ഡിങ്ങാണ്. ഗോപി സുന്ദർ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനം ആലപിച്ചത് ദിവ്യ എസ്. മേനോനാണ്. ബികെ ഹരിനാരായണനാണ് വരികൾ. ഗോപി സുന്ദർ മ്യൂസിക് കമ്പനിയാണ് പാട്ട് പുറത്തിറക്കിയത്. വിഡിയോ കാണാം;